നിയമനടപടികളുമായി മുന്നോട്ടു പോവും

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ഹനാന് നേരെ നടന്ന  അധിക്ഷേപത്തില്‍ സ്വമേധയാ കേസെടുത്തതിനു പുറമേ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. എറണാകുളത്തെത്തി ഹനാനെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹനാന്‍ അഭിമാനത്തോടെ ജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഹനാനോട് ശാരീരിക അസ്വസ്ഥതകള്‍ ചോദിച്ചറിഞ്ഞ കമ്മീഷന്‍ അധ്യക്ഷ പെണ്‍കുട്ടിയുടെ പഠനത്തിനും ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയ്ക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഹനാന് നേരെ ചിലര്‍ നടത്തിയ പദപ്രയോഗങ്ങളുടെയും മറ്റും സ്‌ക്രീന്‍ ഷോട്ടുകള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും എംസി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top