നിയമത്തെ വെല്ലുവിളിക്കുന്ന ഇഷ്ടക്കാര്‍ക്കൊപ്പം സര്‍ക്കാര്‍: സുധീരന്‍

തിരുവനന്തപുരം: നിയമത്തെ വെല്ലുവിളിക്കുന്നവര്‍ ഇഷ്ടക്കാരാണെങ്കില്‍ സര്‍ക്കാര്‍ അവരോടൊപ്പമാണെന്നു കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആരോപിച്ചു.
മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ച ഉേദ്യാഗസ്ഥരെയെല്ലാം സ്ഥലംമാറ്റിയത് സര്‍ക്കാരിന്റെ അഴിമതി വിരുദ്ധതയുടെ പൊള്ളത്തരമാണു വ്യക്തമാക്കുന്നത്. ജില്ലാ കലക്ടര്‍ ടി വി അനുപമ, ലാന്‍ഡ് റിഫോംസ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥ് എന്നിവരെ മാറ്റിയതിനു പിന്നാലെ ഇപ്പോള്‍ ലോ ഓഫിസര്‍ ശ്രീനിവാസനെയും സ്ഥലം മാറ്റി. സത്യസന്ധമായി നടപടികള്‍ സ്വീകരിക്കുന്ന ഉദേ്യാഗസ്ഥരെ തല്‍സ്ഥാനങ്ങളില്‍ വാഴിക്കുകയില്ല എന്ന തെറ്റായ സന്ദേശമാണു സര്‍ക്കാര്‍ നല്‍കുന്നത്. ഇതു ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ഇടവരുത്തുമെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top