നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചതിന് അഞ്ച് ഫാക്ടറികള്‍ക്ക് നോട്ടീസ്

കാക്കനാട്: നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിന് അഞ്ച് ഫാക്ടറികള്‍ക്ക് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നോട്ടീസ് നല്‍കി. സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച്ച വരുത്തിയ ഫാക്ടറികള്‍ വകുപ്പിന്റെ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
ആലുവ എടത്തല വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഫാക്ടറികളിലാണ് പരിശോധന നടത്തിയത്.ഏഴു ദിവസത്തിനകം വീഴ്ച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പരിശോധനാ ഉത്തരവ് നല്കിയിരിക്കുന്നത്.
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ എസ് മണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വകുപ്പിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളും കണ്ടെത്തി. നിയമലംഘനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പാലിക്കാത്ത ഫാക്ടറികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍മാരായ നിതീഷ് ദേവരാജ്, വി ആര്‍ ഷിബു, എം ടി റെജി, ലാല്‍ വര്‍ഗീസ്, വി പി ആഷമോള്‍, കെ ആര്‍ വിനോദന്‍, സതീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top