നിയമംവിട്ട് പ്രവര്‍ത്തിക്കുന്ന പോലിസുകാര്‍ നടപടിക്കു വിധേയരാവും: മുഖ്യമന്ത്രി

മലപ്പുറം: നിയമംവിട്ട് പ്രവര്‍ത്തിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ ആരായാലും ശക്തമായ നടപടിക്കു വിധേയരാവേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം എംഎസ്പി ക്യാംപില്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥരുടെ പാസിങ്ഔട്ട് പരേഡില്‍ സല്യൂട്ട്് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമത്തില്‍ നിന്നു വ്യതിചലിക്കുന്നവര്‍ ആരായാലും നടപടിയുണ്ടാവും. അത്തരം ദൂഷ്യവശങ്ങള്‍ തീണ്ടാതിരിക്കാന്‍ സേനാംഗങ്ങള്‍ ശ്രദ്ധപുലര്‍ത്തണം. പരിശീലനം നേടി സേനയുടെ ഭാഗമാവുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞ ഔദ്യോഗിക ജീവിതത്തിലുടനീളം പാലിക്കണമെന്നും പിണറായി പറഞ്ഞു. പോലിസിന്റെ അന്തസ്സിന് ദോഷമുണ്ടാക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ സേനയ്ക്കു മുഴുവന്‍ അപമാനമുണ്ടാക്കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top