നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക് മാധ്യമങ്ങള്‍ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ മറികടന്ന് നടത്തിയ ആക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങള്‍. എന്നാല്‍ ഇന്ത്യ നിയന്ത്രണ രേഖ കടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടില്ല.
പാക് റേഞ്ചേഴ്‌സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായും ശിപായിയായ അത്സാസ് ഹുസൈന് പരിക്കേറ്റതായുമാണ് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. പാക് അധീന കശ്മീരിലെ റാവല്‍കോട്ട് സെക്ടറിലുള്ള സൈനികരാണിവര്‍. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് സമാനമായ ആക്രമാണിതെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

RELATED STORIES

Share it
Top