നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി താഴ്ച്ചയിലേയ്ക്ക് മറിഞ്ഞു

ചവറ: ദേശീയപാതയില്‍ നിന്നും നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. പന്മന പോരൂക്കര ബസ് സ്‌റ്റോപ്പിനു സമീപമായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി 11.50 ഓടെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി സമീപത്തെ വൈദ്യുത തൂണുകള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഓടിയെത്തിയവര്‍ ലോറി ഡ്രൈവറെ കാബിനുള്ളില്‍ നിന്നു പുറത്തെടുത്തു. വൈദ്യുത തൂണില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് റോഡിനു മറു ഭാഗത്തുണ്ടായിരുന്ന വൈദ്യുത തൂണ് ഒടിഞ്ഞ് സമീപത്തെ പെട്ടിക്കടയില്‍ പതിച്ചു. ഈ സമയം ഇവിടെ ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്ന തേവലക്കര അരിനല്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലിസും മേല്‍ നടപടികള്‍ സ്വീകരിച്ചു. വൈദ്യുത തൂണ് ഒടിഞ്ഞു വീണു പെട്ടിക്കടയുടെ ഒരു ഭാഗവും ഫര്‍ണീച്ചറുകളും തകര്‍ന്നു. പോരൂക്കര പുരുഷോത്തമന്‍ ,ഫിലോമിന എന്നിവരുടെ ഉടമസ്ഥതയിലുള്ള കടയാണ് തകര്‍ന്നത്.

RELATED STORIES

Share it
Top