നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റുചവറ: ദേശീയപാതയില്‍  കാര്‍ നിയന്ത്രണംവിട്ട് മറ്റ് വാഹനത്തില്‍ ഇടിച്ചതിന് ശേഷം എതിരേ വന്ന ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. പന്മന ഇടപ്പള്ളികോട്ട പെട്രോള്‍ പമ്പിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അമിതവേഗതയില്‍ കൊല്ലത്ത് നിന്ന് ഓച്ചിറയിലേക്ക് പോവുകായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചതിന് ശേഷം മുന്നില്‍ പോവുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറ്റൊരു കാറിലിടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് ചവറ പോലിസ്, അഗ്നി സുരക്ഷ സേന എന്നിവരെത്തി. അപകടത്തില്‍പ്പെട്ടയാളെ ഹൈവേ പോലിസിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറും ബൈക്കും തകര്‍ന്നു.

RELATED STORIES

Share it
Top