നിയന്ത്രണംവിട്ട കാര്‍ ഭിത്തിയിലിടിച്ച് നാലുപേര്‍ക്കു പരിക്ക്

ചങ്ങരംകുളം: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഭിത്തിയില്‍ ഇടിച്ച് കയറി കാര്‍ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശികളായ കനിയം കുഴിയില്‍ റൂബി ജോസഫ്(61), ഡിസ് ലി അഗസ്റ്റി ന്‍(50), ഡയാന റുബി(30), കാലിന്‍ റുബി(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂര്‍ കോഴിക്കോട് സംസ്ഥാന പാതയില്‍ ചങ്ങരംകുളത്തിനടുത്ത് വളയംകുളത്ത് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. കോട്ടയം ഭാഗത്തേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന റൂബി ജോസഫും കുടുംബവുമാണ് അപകടത്തി ല്‍പ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റൂബി ജോസഫിന്റെ നില ഗുരുതരമായതിനാല്‍ വിദഗ്ദ ചികില്‍സക്കായി ഇവരെ തൃശ്ശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി.

RELATED STORIES

Share it
Top