നിയന്ത്രണംവിട്ട കാര്‍ പാറക്കെട്ടിലിടിച്ച് ആറുപേര്‍ക്ക് പരിക്ക്‌വണ്ടിപ്പെരിയാര്‍: നിയന്ത്രണം വിട്ട കാര്‍ പാറക്കെട്ടിലിടിച്ച് ആറ് പേര്‍ക്ക് പരിക്ക്.ദേശീയപാത 183ല്‍ 57ാം  മൈലിന് സമീപത്തായിരുന്നു അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം.പാലാ സ്വദേശികളായ അജികുമാര്‍ (50). അനീഷ്  (34), ആദിത്യ (18), അബിനേഷ് (12), ബിന്ദു (43), രശ്മി (26)എന്നിവര്‍ക്കാണ് പരിക്കേറ്റത്.പാലയില്‍ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് സംശയിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

RELATED STORIES

Share it
Top