നിബന്ധനകള്‍ യുഎസ് ലഘൂകരിക്കണം: മൂണ്‍ ജെ ഇന്‍

സോള്‍: ഉത്തര കൊറിയയുമായുള്ള ചര്‍ച്ചയ്ക്ക് യുഎസ് നിലപാട് മയപ്പെടുത്തണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയ സന്നദ്ധത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈയിടെയായി ഉത്തര കൊറിയ യുഎസുമായുള്ള ചര്‍ച്ചകളില്‍ സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.  യുഎസ് ചര്‍ച്ചകളുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുന്നുണ്ടെന്നും ചൈനീസ് വൈസ് പ്രസിഡന്റ് ലി യാന്‍ ദോജ്മായുള്ള സംഭാഷണത്തിനിടെ മൂണ്‍ പറഞ്ഞു. ശീതകാല ഒളിംപിക്‌സില്‍ രൂപപ്പെട്ട സൗഹാര്‍ദാന്തരീക്ഷം ഉത്തര കൊറിയയും യുഎസും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തണം-അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയ്ക്കു തങ്ങള്‍ തയ്യാറാണെന്നും ഉത്തര കൊറിയയുടെ ആണവ നിരായുധീകരണമായിരിക്കണം അതിന്റെ പരിസമാപ്തിയെന്നും വൈറ്റ്ഹൗസ് പ്രതികരിച്ചു. യുഎസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ശീതകാല ഒളിംപിക്‌സിന്റെ സമാപന ചടങ്ങിനെത്തിയ ഉത്തര കൊറിയന്‍ പ്രതിനിധി സംഘം അറിയിച്ചിരുന്നു. ഉത്തര കൊറിയക്കു മേല്‍ യുഎസ് കടുത്ത ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.

RELATED STORIES

Share it
Top