നിപ ബാധിച്ച് മരിച്ച സാബിത്ത് മലേസ്യയില്‍ പോയിട്ടില്ല; ജന്മഭൂമിയുടേത് വ്യാജ പ്രചരണം


കോഴിക്കോട്: നിപ വൈറസ് ബാധയേറ്റ് ആദ്യം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്ത് മലേസ്യയില്‍ പോയിരുന്നുവെന്ന പ്രചരണം തെറ്റ്. 2017ല്‍ സാബിത്ത് പോയത് യുഎഇയിലേക്കാണെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍ തെളിയിക്കുന്നു. 2017 ഫെബ്രുവരിയില്‍ പോയ സാബിത്ത് 6 മാസം യുഎഇയില്‍ ഉണ്ടായിരുന്നു. ഒക്ടോബറില്‍ തിരിച്ചെത്തിയിരുന്നു. നിപ എത്തിയത് മലേസ്യയില്‍ നിന്നാണെന്ന തലക്കെട്ടില്‍ ഇന്നലെ ജന്മഭൂമി പത്രം ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. സാബിത്ത് നാട്ടിലെത്തിയത് രോഗലക്ഷങ്ങളോടെയാണെന്ന് പരിസര വാസികള്‍ പറഞ്ഞതായും റിപോര്‍ട്ടില്‍ പറയുന്നു. പനിയും വയറുവേദനയും വന്ന് മലേസ്യയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും തുടര്‍ന്ന് മലേസ്യന്‍ അധികൃതര്‍ നാട്ടിലേക്ക് കയറ്റിവിട്ടെന്നുമാണ് ജന്മഭൂമി തട്ടിവിട്ടിരുന്നത്. എന്നാല്‍, ഇതെല്ലാം തെറ്റാണെന്നാണ് സാബിത്തിന്റെ യാത്രാ രേഖകള്‍ തെളിയിക്കുന്നത്. സമീപ കാലത്തൊന്നും സാബിത്ത് വിദേശയാത്ര നടത്തിയിട്ടില്ലെന്നും രേഖയില്‍ നിന്നു വ്യക്തമാണ്.

റിപോര്‍ട്ടിനെക്കുറിച്ച് അന്വേഷിച്ച് സാബിത്തിന്റെ സുഹൃത്ത് ഇന്നലെ ജന്മഭൂമിയിലേക്ക് വിളിച്ചിരുന്നു. ഈ വിവരം എവിടെന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി പറയാനാകാതെ ഉരുണ്ട് കളിക്കുകയാണ് പത്രവുമായി ബന്ധപ്പെട്ടവര്‍ ചെയ്തത്. സാബിത്തിന്റെ യാത്രാ മാര്‍ഗത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്നലെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top