നിപ പ്രതിരോധം: കേരളസര്‍ക്കാറിന് അന്താരാഷ്ട്ര അംഗീകാരംനിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനമര്‍പ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജക്കും അമേരിക്കയിലെ പ്രശസതമായ ബാള്‍ട്ടിമോര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സ്വീകരണം നല്‍കുന്നു. ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ റോബര്‍ട്ട് സി ഗാലോ സ്ഥാപിച്ച ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വൈറസുകള്‍ക്കെതിരെയുള്ള ഗവേഷണ കേന്ദ്രങ്ങളില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വൈറസുകള്‍ കണ്ടെത്തുന്നതിനും അവയ്ക്ക് മരുന്നും പ്രതിരോധ കുത്തിവയ്പ്പും രൂപപ്പെടുത്താനും കേരളത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സ്ഥാപിക്കുന്നതുള്‍പ്പെടെ കേരളം ആരോഗ്യമേഖലയില്‍ സ്വീകരിക്കുന്ന നൂതനമായ മാതൃകകള്‍ക്ക് അഭിനന്ദനമായാണ് സ്വീകരണം നല്‍കുന്നത്. ഫൊക്കാന കണ്‍വെന്‍ഷനെത്തുന്ന മുഖ്യമന്ത്രിക്ക് ജൂലൈ 6നാണ് സ്വീകരണം.

RELATED STORIES

Share it
Top