നിപ്പയ്ക്ക് പിന്നാലെ കോഴിക്കോട് ഷിഗെല്ല ബാക്ടീരിയ: രണ്ടുവയസുകാരന്‍ മരിച്ചു

കോഴിക്കോട്: നിപ്പയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഷിഗെല്ല  ബാക്ടീരിയ ഭീഷണി. ഷിഗെല്ല  ബാക്ടീരിയ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു .പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു നേരത്തെ മലപ്പുറം ജില്ലയില്‍ രണ്ടു ഷിഗെല്ല മരണം സംഭവിച്ചിരുന്നു.കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നാമത്തെ മരണമാണിത്. വയറിളക്കരോഗമാണ് ഷിഗെല്ല ബാക്ടീരിയ ഉണ്ടാക്കുന്നത്.ഒപ്പം പനി, മലത്തില്‍ രക്തത്തിന്റെ അംശം, ശക്തമായ വയറുവേദന എന്നിവയാണു ലക്ഷണങ്ങള്‍. രോഗാണു തലച്ചോറിനെ ബാധിച്ചാണു മരണം സംഭവിക്കുന്നത്.

RELATED STORIES

Share it
Top