നിപാ സംശയം; മൂന്ന് പേര്‍ മെഡിക്കല്‍ കോളജില്‍

കോഴിക്കോട്: പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ നിന്ന് പനി ബാധിച്ച് വിദഗ്ധ ചികില്‍സയ്ക്കായി മൂന്നുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലെ ഒരു ജനപ്രതിനിധിയെയും രണ്ടു മക്കളെയുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. അല്‍ശിഫ ആശുപത്രിയില്‍ നിന്ന് നിപാ വൈറസ് ബാധയാണെന്ന സംശയത്തില്‍ രക്തസാംപിളുകള്‍ പരിശോധനയ്ക്കായി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും എറണാകുളം അമൃത ആശുപത്രിയിലേക്കും അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.



ഇവരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് നിരീക്ഷണത്തിലുള്ള രണ്ടുപേരുടെയും രക്തപരിശോധനാഫലം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top