നിപാ: യുഎഇ യാത്രാവിലക്ക് പിന്‍വലിച്ചു

അബൂദബി: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് യുഎഇ പിന്‍വലിച്ചു. കഴിഞ്ഞ മെയിലാണ് ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്കല്ലാതെ കേരളത്തിലേക്ക് യാത്രചെയ്യരുതെന്നും കഴിയുന്നതും യാത്ര ഒഴിവാക്കണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
വൈറസ് ബാധ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ കേരളത്തിലേക്ക് യാത്രചെയ്യുന്നതിന് ആര്‍ക്കും വിലക്കില്ല, എന്നാല്‍ അണുബാധ ഉണ്ടായ പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശ യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ യാത്രയ്ക്ക് ഒരു മാസം മുന്‍പ് സര്‍ക്കാര്‍ ക്ലിനിക്കുകളിലെത്തി ഡോക്ടര്‍മാരെ കാണണമെന്നും വാക്‌സിനുകള്‍ എടുക്കണമെന്നും അറിയിപ്പിലുണ്ട്.

RELATED STORIES

Share it
Top