നിപാ മുക്തനായി ഉബീഷ്് വീട്ടില്‍ തിരിച്ചെത്തി

തിരൂരങ്ങാടി: നിപാ വൈറസ് ബാധിച്ചു മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന തെന്നല കൊടക്കല്ല് സ്വദേശി ഉബീഷ് വീട്ടില്‍ തിരിച്ചെത്തി..  ഇന്നലെ ഉച്ചയ്ക്കു ശേഷം തെന്നലയിലെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും ചേര്‍ന്നാണ്  മെഡിക്കല്‍ കോളജില്‍ നിന്നും വൈകീട്ട് നാലരയോടെ ഉബീഷിനെ വീട്ടിലെത്തിച്ചത്. പകര്‍ച്ചവ്യാധികളും പനികളും പടരുന്ന സാഹചര്യത്തില്‍ 15 ദിവസത്തേയ്ക്ക് ഉബീഷിനെ സന്ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 22 നാണ് ഉബീഷിനെ  മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അസുഖം ഭേദമായി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഉബീഷും കുടുംബവും. എങ്കിലും ഭാര്യ ഷിജിതയുടെ വേര്‍പാട്് ഈ കുടുംബത്തെ ഏറെ സങ്കടപ്പെടുത്തുന്നു. അതേസമയം  സമൂഹമാധ്യമങ്ങളിലും മറ്റും ചിലര്‍ പ്രചരിപ്പിച്ചതും കുടുംബത്തെ ഒറ്റപ്പെടുത്താനുള്ള നീക്കവും തന്നെയും കുടുംബത്തെയും കൂടുതല്‍ വേദനിപ്പിച്ചെന്ന് ഉബീഷ് പറഞ്ഞു.

RELATED STORIES

Share it
Top