നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ആദരിച്ചു

പേരാമ്പ്ര: നിപാ വൈറസ് ബാധിത മേഖലയില്‍ ജീവന്‍പോലും പണയം വെച്ച് സുത്യര്‍ഹ സേവനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരെ പരിസ്ഥിതി സംരക്ഷണ സമിതി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയും മദ്യനിരോധന സമിതിയും ചേര്‍ന്ന് ആദരിച്ചു. ചങ്ങരോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഒരു പ്രദേശമാകെ വിറങ്ങിലിച്ച് നില്‍ക്കുകയും ഒന്നിനു പറകേ മരണം ഓരോന്നായി ജീവനുകള്‍ കാര്‍ന്നെടുക്കുകയും ചെയ്തപ്പോള്‍ രോഗകാരണമായ വൈറസ് നിപായാണെന്ന് കണ്ടെത്തിയ, രോഗം പകര്‍ന്ന് കേരളമാകെ ശവക്കൂമ്പാരമാകുമായിരുന്ന അവസ്ഥ ഇല്ലാതാക്കാന്‍ കാരണക്കാരനുമായ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിറ്റിക്കല്‍ കെയര്‍ മെഡിസില്‍ മേധാവി ഡോ. എ എസ് അരുണ്‍ കുമാര്‍, നിപാ ബാധിതനെ തൊട്ടവര്‍ പോലും രോഗം പകര്‍ന്ന് മരണത്തിന് കീഴടങ്ങുമ്പോള്‍ സ്വന്തം ജീവിതങ്ങള്‍ രോഗബാധിതര്‍ക്കും ഭയവിഹ്വലരായ പൊതുജനങ്ങള്‍ക്കും വേണ്ടി സമര്‍പ്പിച്ച് നിപായെ ചെറുക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചങ്ങരോത്ത് മെഡിക്കല്‍  ഓഫീസര്‍ ഡോ. സി പി ബിജേഷ് ഭാസ്—ക്കരന്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ എം രാജന്‍, മാധ്യമ പ്രവര്‍ത്തകന്‍ ദേവരാജ് കന്നാട്ടി, ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് എന്‍ പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി പപ്പന്‍ കന്നാട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ ടി സരീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ കെ ലീല, ഇ സി ശാന്ത, ഷൈലജ ചെറുവോട്ട്, മൂസ കോത്തമ്പ്ര, മുന്‍അംഗം പാളയാട്ട് ബഷീര്‍, വി കെ സമീഷ്, രാജന്‍ കരുകുളത്തില്‍, എ കെ കുഞ്ഞനന്ദന്‍, ജവാന്‍ അബ്ദുല്ല, സന്തോഷ് സംബന്ധിച്ചു.

RELATED STORIES

Share it
Top