നിപാ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്റ്, ലിനിയുടെ പേരില്‍ അവാര്‍ഡ്‌

കോഴിക്കോട്ട്: നിപാ വൈറസ് ബാധിതരെ ചികില്‍സിക്കുന്നതില്‍ മാതൃകാപരമായ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
നിപാ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. നാല് അസിസ്റ്റന്റ് പ്രഫസര്‍മാരും 19 സ്റ്റാഫ് നഴ്‌സും ഏഴ് നഴ്‌സിങ് അസിസ്റ്റന്റുമാരും 17 ക്ലീനിങ് സ്റ്റാഫും നാല് ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരും രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിക്കുന്നത്.
ഇതിനു പുറമെ 12 ജൂനിയര്‍ റസിഡന്റുമാരെയും മൂന്ന് സീനിയര്‍ റസിഡന്റുമാരെയും ഓരോ പവന്‍ സ്വര്‍ണമെഡല്‍ നല്‍കി ആദരിക്കും. നിപാബാധിതരെ ചികില്‍സിക്കുന്നതിനിടെ രോഗം ബാധിച്ചു മരിച്ച നഴ്‌സ് ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

RELATED STORIES

Share it
Top