നിപാ: അവഗണിക്കപ്പെട്ട പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് എസ്ഡിപിഐ ആദരം

പാലേരി: നിപാ വൈറസ് ബാധയേറ്റ് മരണപ്പെട്ട മൂസ മൗലവിയുടെതടക്കം നാല് മയ്യിത്തുകളും ഇസ്ലാമികാചാര പ്രകാരം ഖബറടക്കാന്‍ നേതൃത്വം നല്‍കിയ എന്‍ മൊയ്തീന്‍, എ സി റഷീദ്, ഒ ടിഅലി, അസീസ് പന്തിരിക്കര എന്നിവരെയും ചങ്ങരോത്ത് പ്രദേശത്തെ സന്നദ്ധ സേവകരെയും ആരോഗ്യ പ്രവര്‍ത്തകരെയും എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മറ്റി ആദരിച്ചു. പരിപാടി എസ്ഡിപിഐ ദേശീയ സമിതി അംഗം ജബ്ബാര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഇസ്മയില്‍ കമ്മന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മുസ്തഫ പാലേരി, യൂസഫ്,ബീരാന്‍ കുട്ടി, ജലീല്‍ സഖാഫി, ഹമീദ് എടവരാട്, സി കെ കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, സി കെ ബഷീര്‍ ഖത്തര്‍, ഹമീദ് കടിയങ്ങാട്, കുഞ്ഞമ്മത് പേരാമ്പ്ര സംസാരിച്ചു.

RELATED STORIES

Share it
Top