നിധിശേഖരം: ആര്‍ക്കിയോളജിക്കല്‍ സര്‍വേ സംഘം പരിശോധന നടത്തുംകോട്ടയം: നിധിശേഖരം ഉണ്ടെന്നു കരുതുന്ന സ്വകാര്യ വ്യക്തിയുടെ മൂന്നേക്കര്‍ സ്ഥലത്ത് സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ സര്‍വേസംഘം ജൂലായ് ആദ്യവാരം പരിശോധന നടത്തും. നേരത്തെ പരിശോധന സംഘം ബുധനാഴ്ച എത്തുമെന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍, ചില സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം ഇത് നീട്ടിയതായി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് കെ ആര്‍ സോന അറിയിച്ചു. ഉപരിതല ഭൂമിയുടെ ഘടന, മണ്ണിന്റെ കാഠിന്യം തുടങ്ങിയവയാവും സംഘം പരിശോധിക്കുക. സ്ഥലത്തിന്റെ ചരിത്ര പശ്ചാത്തലവും നിശ്ചിത സ്ഥലവും പഴക്കമടക്കമുള്ള വിലയിരുത്തും. തുടര്‍ന്ന് ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കാനാണു തീരുമാനം. ഇതിനു ശേഷം കോടതി ഉത്തരവിന് അനുസരിച്ചാവും ഖനനമടക്കമുള്ള നടപടികളെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സൂപ്രണ്ട് ആര്‍ക്കിയോളജി എന്‍ജിനീയര്‍ കെ ആര്‍ സോന, കണ്‍സര്‍വേറ്റര്‍ എന്‍ജിനീയര്‍ ഭൂപേഷ് എന്നിവരാണ് പരിശോധിക്കാന്‍ എത്തുന്നത്. ഇവര്‍ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് നവീകരണവുമായി ബന്ധപ്പെട്ട ചുമതലയിലാണ്. ഈ സാഹചര്യത്തിലാണ് പരിശോധന നീളുന്നത്. ഇതിനു ശേഷം കോടതി ഉത്തരവിന് അനുസരിച്ചാവും ഖനനം അടക്കമുള്ള നടപടികളെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സൂപ്രണ്ട് ആര്‍ക്കിയോളജി എന്‍ജിനീയര്‍ കെ ആര്‍ സോന, കണ്‍സര്‍വേറ്റര്‍ എന്‍ജിനീയര്‍ ഭൂപേഷ് എന്നിവരാണു പരിശോധിക്കാന്‍ എത്തുന്നത്. ഇവര്‍ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് നവീകരണവുമായി ബന്ധപ്പെട്ട ചുമതലയിലാണ്. ഈ സാഹചര്യത്തിലാണ് പരിശോധന നീളുന്നത്. ഹൈക്കോടതിയില്‍ പരാതിപ്പെട്ട മീനടം സ്വദേശി പ്രിന്‍സ് പുന്നന്‍ മാര്‍ക്‌സിന്റെയും മാതാവ് ഏലിയാമ്മ മാര്‍ക്കോസിന്റെയും മൂന്നേക്കര്‍ പുരയിടത്തിലും 100 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലുമാണ് പരിശോധന നടത്തുന്നത്. ഭൂമിയില്‍ നിധി ശേഖരം ഉണ്ടെന്ന പ്രചാരണം ശക്തമായതോടെ നിധിവേട്ടക്കെത്തുന്നവരുടെ ശല്യവും ഭീഷണിയും വര്‍ധിച്ച സാഹചര്യത്തിലാണു കേസ് ഹൈക്കോടതിയില്‍ എത്തിയത്. ജൂണ്‍ 15ന് കേസ് പരിഗണിച്ച ഹൈക്കോടതി ആറാഴ്ചയ്ക്കം പരിശോധിച്ചു നിയമപരമായ നടപടിയെടുക്കണമെന്നും നിധിയില്ലെങ്കില്‍ ആ വിവരം അറിയിക്കണമെന്നും നിര്‍ദേശിച്ചു.

RELATED STORIES

Share it
Top