നിതീഷിന് അഭിമാന പോരാട്ടമായ ജോകിഹട്ടില്‍ ആര്‍ജെഡി മുന്നില്‍


പട്‌ന: ഉപതിരഞ്ഞെടുപ്പ് നടന്ന ബിഹാറിലെ ജോകിഹട്ടില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡ് പിന്നിട്ട് നില്‍ക്കുന്നു. മുഖ്യമന്ത്രി നീതിഷിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു ജോകിഹട്ടിലേത്. നിതീഷ് ബിജെപിയോടൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് ജോകിഹട്ട് എംഎല്‍എ രാജിവച്ച് ആര്‍ജെഡിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പട്‌നയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഈ മണ്ഡലത്തില്‍ പ്രചരണത്തിനായി മന്ത്രിസഭയിലെ പകുതി അംഗങ്ങളെയും മറ്റു നേതാക്കളെയും നിതീഷ് രംഗത്തിറക്കിയിരുന്നു. ജോകിഹട്ടിലെ ഫലം നിതീഷിന്റെ ജനകീയ പിന്തുണയുടെ ഉരകല്ല് കൂടിയായിരിക്കും.

ജെഡിയു എംഎല്‍എ ആയിരുന്ന സര്‍ഫറാസ് ആലമാണ് പാര്‍ട്ടിയുടെ ബിജെപി ബന്ധത്തെച്ചൊല്ലി രാജിവച്ച് ആര്‍ജെഡിയില്‍ ചേര്‍ന്നത്. ഈയിടെ ആരാറിയ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ച് അദ്ദേഹം ജയിച്ചിരുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top