നിതീഷിന്റെ വസതിയില്‍ ഡിഎസ്പി; പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പട്‌ന: ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അനധികൃതമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ പ്രവേശിച്ച സംഭവത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം ഏഴു പോലിസുകാരെ സസ്‌പെന്റ് ചെയ്തു.
അച്ചടക്കം ലംഘിച്ചതിന് ഡിഎസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഡിജിപി കെ എസ് ദ്വിവേദി അറിയിച്ചു. സ്വകാര്യ ആവശ്യാര്‍ഥം ആരും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിഎസ്പിയെ തടഞ്ഞതാണ്. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ വിളിപ്പിച്ചുവെന്ന് അദ്ദേഹം നുണ പറഞ്ഞു. ജോലിയില്‍ അലംഭാവം കാണിച്ചതിനാണ് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

RELATED STORIES

Share it
Top