നിടുവള്ളൂര്‍ പുഴയോരത്ത് മാലിന്യനിക്ഷേപം

ഇരിക്കൂര്‍: പൂഞ്ഞിടുക്ക് നിടുവള്ളൂര്‍ പഴയ റോഡിലെ പുഴയോരത്ത് മാലിന്യനിക്ഷേപം മൂലം പ്രദേശവാസികള്‍ ദുരിതത്തിലായി. പല സ്ഥലങ്ങളില്‍നിന്ന് വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം ഇരുട്ടിന്റെ മറവില്‍ പുഴയോരത്ത് തള്ളുകയാണ്. അറവുമാലിന്യങ്ങള്‍, മല്‍സ്യാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചീഞ്ഞളിഞ്ഞ പഴം- പച്ചക്കറികള്‍ എന്നിവ ഇതിലുള്‍പ്പെടും. ഇതുകാരണം മേഖ—ലയില്‍
തെരുവുനായ്ക്കളുടെയും കുറുക്കന്മാരുടെയും ശല്യം വര്‍ധിച്ചു. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതിനാല്‍ മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്. കളിക്കാനും അലക്കാനും പറ്റുന്നില്ല. മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പോലിസ് പട്രോളിങ് ഊര്‍ജിതമാക്കണമെന്നും നിടുവള്ളൂര്‍ വികസന സമിതി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top