നിങ്ങള്‍ തോല്‍ക്കില്ല ക്രൊയേഷ്യ; റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യക്ക് ആവേശ വരവേല്‍പ്പ്


സാഗ്രബ്:  പ്രവചനങ്ങളെയെല്ലാം കാറ്റില്‍പറത്തി ഫൈനലില്‍ കളിച്ച് കരുത്തരായ ഫ്രാന്‍സിന് മുന്നില്‍ തോല്‍വി വഴങ്ങിയെങ്കിലും റഷ്യന്‍ ലോകകപ്പില്‍ ബൂട്ടണിഞ്ഞ ക്രൊയേഷ്യന്‍ ടീമിനെ ഫുട്‌ബോള്‍ പ്രേമികളാരും മറിക്കില്ല. കാരണം കാല്‍പന്തില്‍ കളിമികവിന്റെ കാറ്റ്‌നിറച്ച് പന്ത് തട്ടിയ ക്രോട്ടുകള്‍ തൊടുത്ത ഓരോ ഷോട്ടും ആരാധക ഹൃദയങ്ങളിലേക്കാണ് പറന്നിറങ്ങിയത്. ഫൈനലിലെ തോല്‍വിയിലും നെഞ്ചുവരിച്ച് തലയുയര്‍ത്തി മടങ്ങിയ ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് ആവേശോജ്വല വരവേല്‍പ്പാണ് നാട്ടില്‍ ലഭിച്ചത്.ക്രൊയേഷ്യയുടെ ചുവപ്പും വെള്ളയും ചേര്‍ന്ന കള്ളിക്കുപ്പായത്തില്‍ പാര്‍ലമെന്റ് ചേര്‍ന്നും ഫൈനലില്‍ സാധാരണ ആരാധികയായി പ്രസിഡന്റ് എത്തിയതുമെല്ലാം തന്നെ വ്യക്തമാക്കിയിരുന്നു ക്രൊയേഷ്യന്‍ ജനതയുടെ ഫുട്‌ബോള്‍ പ്രേമം. കലാശപ്പോരില്‍ കാലിടറിയെങ്കിലും ക്രൊയേഷ്യന്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ച് പതിനായിരങ്ങളാണ്് ടീമിന് സ്വീകരണം നല്‍കാനെത്തിയതെന്നത് ക്രൊയേഷ്യന്‍ ഫുട്‌ബോളിന് പുത്തന്‍ ചരിത്രം സൃഷ്ടിക്കാനുള്ള ഊര്‍ജമാവുമെന്നുറപ്പ്.

RELATED STORIES

Share it
Top