മല്‍സരം നന്നായി കണ്ടിട്ട് കാര്യങ്ങള്‍ പറയൂ? മാധ്യമ പ്രവര്‍ത്തകനോട് ക്ഷുഭിതനായി കോസ്റ്റ


മോസ്‌കോ: ഇറാനെതിരായ മല്‍സരത്തിലെ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് സ്പാനിഷ് സൂപ്പര്‍ താരം ഡീഗോ കോസ്റ്റ. മല്‍സരത്തിന് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സില്‍ നിങ്ങള്‍ മല്‍സരത്തില്‍ എതിരാളികളെ പ്രകോപ്പിപ്പിക്കുന്നു എന്ന് മാധ്യമ പ്രവര്‍ത്തകന്റെ ആരോപണത്തിനെതിരേയാണ് കോസ്റ്റ ആഞ്ഞടിച്ചത്. നിങ്ങള്‍ എവിടെയാണ് കളി കാണുന്നത്? ആദ്യ പകുതിയില്‍ അവരുടെ ഭാഗത്ത് നിന്നാണ് ഞങ്ങളെ പ്രകോപിപ്പിക്കുന്ന പെരുമാറ്റമുണ്ടായത് - കോസ്റ്റ പറഞ്ഞു.മല്‍സരം കൃത്യമായി കാണു. തോന്നുന്നത് പറയരുതെന്നും കോസ്റ്റ കൂട്ടിച്ചേര്‍ത്തു. മല്‍സരത്തില്‍ കോസ്റ്റയുടെ ഗോളിന്റെ കരുത്തിലാണ് സ്‌പെയിന്‍ വിജയിച്ചത്. നിലവില്‍ മൂന്ന് ഗോളുകള്‍ അക്കൗണ്ടിലുള്ള കോസ്റ്റ ഗോള്‍ വേട്ടക്കാരില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്നിലായി രണ്ടാം സ്ഥാനത്താണുള്ളത്. നാല് ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം.

RELATED STORIES

Share it
Top