നിഖാബ് നിരോധനം; നെതര്‍ലന്‍ഡ്‌സ് പാര്‍ലമെന്റ് അനുമതി നല്‍കി

ആംസ്റ്റര്‍ഡാം: മുഖം മറച്ചുള്ള വസ്ത്രമായ നിഖാബിനും ബുര്‍ഖയ്ക്കും നിരോധനം ഏര്‍പ്പെടുത്താനുള്ള ബില്ലിന് നെതര്‍ലന്‍ഡ്‌സ് പാര്‍ലമെന്റിന്റെ അംഗീകാരം. പൊതു ഇടങ്ങളിലും വാഹനങ്ങളിലും നിരോധനം പ്രാബല്യത്തില്‍ വരും. അതേസമയം തല മറയ്ക്കുന്നതിന് നിരോധനമില്ലെന്നും ബില്ലിലുണ്ട്. മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് കൊള്ളയും മറ്റു കുറ്റകൃത്യങ്ങളും വ്യാപകമായതോടെയാണ് ബുര്‍ഖ, നിഖാബ് എന്നിവ നിരോധിക്കാന്‍ നെതര്‍ലന്‍ഡ്‌സ് തീരുമാനിച്ചത്. പാര്‍ലമെന്റിന്റെ ഉപരിസഭ ഇന്നലെ ബില്ലിന് അംഗീകാരം നല്‍കി. ഇത് മഹത്തായ വിജയമാണെന്ന് ഫ്രീഡം പാര്‍ട്ടി അഭിപ്രായപ്പെട്ടു. സെനറ്റര്‍ മര്‍ജോലിന്‍ ഫേബര്‍ പറഞ്ഞത് ഇത് രാജ്യത്തു നിന്ന് ഇസ്‌ലാമിനെ ഇല്ലാതാക്കുന്നതിന്റെ ആദ്യപടിയാണെന്നും നെതര്‍ലന്‍ഡ്‌സിന് ഇത് ചരിത്ര ദിനമാണെന്നുമാണ്. രാജ്യത്തെ എല്ലാ പള്ളികളും അടച്ചുപൂട്ടുകയെന്നതാണ് അടുത്ത പടിയെന്നും ഇസ്‌ലാം വിരുദ്ധ പ്രചാരകയായ ഇവര്‍ പറഞ്ഞു.

RELATED STORIES

Share it
Top