നിക്കി ഹാലി രാജിവച്ചു

ന്യൂയോര്‍ക്ക്: യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജിവച്ചു. രാജി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചു. ഹാലി നേരത്തേ ട്രംപിന്റെ വിമര്‍ശകയെന്ന രീതിയിലും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതിമാരുടെ മകളാണ്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് യുഎന്നിലെ യുഎസ് നയതന്ത്ര പ്രതിനിധിയായി ചുമതലയേറ്റത്. ഹാലിയുടെ സ്വകാര്യ വിമാനയാത്രകള്‍ക്കു വ്യവസായി പണം നല്‍കിയെന്ന ആരോപണമുയര്‍ന്നിരുന്നു.

RELATED STORIES

Share it
Top