നിക്കരാേഗ്വ: പ്രതിപക്ഷ പ്രക്ഷോഭത്തിന് താല്‍ക്കാലിക വിരാമം

മനാഗ്വ: നിക്കരാഗ്വേയില്‍ പ്രസിഡന്റിന്റെ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരംഭിച്ച രക്തരൂഷിത പ്രക്ഷോഭങ്ങള്‍ക്ക് താല്‍ക്കാലിക അറുതി. പ്രക്ഷോഭകര്‍ക്കെതിരേ നടന്ന സര്‍ക്കാര്‍ നടപടിയില്‍ 170ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങള്‍ വസ്തുതാന്വേഷണ സമിതി അന്വേഷിക്കുമെന്നും അന്താരാഷ്ട്രസംഘത്തിന് രാജ്യത്തേക്കു പ്രവേശനം നല്‍കുമെന്നും പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ അറിയിച്ചു. എല്ലാ അക്രമസംഭവങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. മനുഷ്യാവകാശങ്ങള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍, യുഎസിലെയും യൂറോപ്പിലെയും മനുഷ്യാവകാശ സംഘടനാ പ്രതിനിധികള്‍ അന്താരാഷ്ട്ര അന്വേഷണ സമിതിയിലുണ്ടാവും. മനാഗ്വയിലെ റോമന്‍ കത്തോലിക്ക ചര്‍ച്ചിന്റെ മധ്യസ്ഥതയിലാണു ചര്‍ച്ച നടന്നത്. പെന്‍ഷനും മറ്റു സാമൂഹിക സുരക്ഷാ പദ്ധതികളും അവസാനിപ്പിച്ച് ഡാനിയല്‍ ഒര്‍ട്ടേഗ സര്‍ക്കാര്‍ ഏപ്രില്‍ 19ന് ഉത്തരവിറക്കിയിരുന്നു.

RELATED STORIES

Share it
Top