നികുതി വെട്ടിപ്പ്; റോബര്‍ട്ട് വദ്ര 25 കോടി രൂപ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ്ന്യൂഡല്‍ഹി:  നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.
സ്‌കൈലൈറ്റ് കമ്പനിയുടെ 42 കോടിയുടെ ഇടപാടില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. 30 ദിവസത്തിനകം 25 കോടി രൂപ അടയ്ക്കാനാണ് നിര്‍ദേശം. രാജസ്ഥാനിലെ ബിക്കാനീറില്‍ കടലാസുകമ്പനികളുടെ പേരില്‍ ഭൂമി വാങ്ങിയതിലായിരുന്നു ക്രമക്കേട്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്കെതിരേ സാമ്പത്തിക തട്ടിപ്പ് നിരോധന നിയമപ്രകാരമാണ് നടപടി. 377.44 ഹെക്ടര്‍ ഭൂമി വാങ്ങിക്കൂട്ടിയതില്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

RELATED STORIES

Share it
Top