നികുതി വെട്ടിച്ചു കടത്തിയ വസ്ത്രവും ഇലക്്ട്രിക് ഉല്‍പന്നങ്ങളും പിടികൂടികട്ടപ്പന: കട്ടപ്പനയില്‍ രണ്ടിടത്തു നിന്നായി നികുതി അടയ്ക്കാതെ കടത്തിയ വസ്ത്രവും ഇലക്്ട്രിക് ഉല്‍പ്പന്നങ്ങളും പിടികൂടി. ശനിയാഴ്ച്ച രാവിലെ വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് സംഘത്തിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് ഇവ പിടികൂടിയത്. കട്ടപ്പന കമ്പോളത്തില്‍ വിവിധ കടകളില്‍ എത്തിച്ചു നല്‍കുന്നതിനിടെയാണ് ഇലക്്ട്രിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പച്ചക്കറി നിറച്ച ലോറിയില്‍ ഒളിപ്പിച്ചാണ്കമ്പംമെട്ട് അതിര്‍ത്തിവഴി ഇവ കടത്തിയത്. ഇലക്്ട്രിക് ഉപകരണങ്ങള്‍, വാഹനങ്ങളുടെ വിവിധ ഭാഗങ്ങള്‍, ഇരുമ്പുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് നികുതി അടയ്ക്കാതെ കേരളത്തിലേക്ക് എത്തിച്ചത്. അറുപതിനായിരം രൂപയ്ക്ക് മുകളില്‍ നികുതി വെട്ടിപ്പു കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ഇവരില്‍ നിന്ന് പിഴയീടാക്കി. തുടര്‍ന്ന് സംഘം നഗരത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ വാണിജ്യ നികുതി വകുപ്പ് ഓഫിസിന് സമീപത്തു നിന്നും നികുതിയടയ്ക്കാതെ കടത്തിയ വസ്ത്രവും കണ്ടെത്തുകയായിരുന്നു. അന്‍പതിനായിരം രൂപ പിഴയീടാക്കി. വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് ഓഫിസര്‍ പത്മദാസ് സന്തോഷ്‌കുമാര്‍, ജിബി ജോണ്‍ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്.

RELATED STORIES

Share it
Top