നാസി ചര്‍ച്ച് ബെല്ലില്‍ നിന്നു സ്വസ്തിക ചിഹ്നം എടുത്തുമാറ്റി

ബ്രസ്സല്‍സ്: വടക്കന്‍ ജര്‍മനിയില്‍ നാസി ചര്‍ച്ച് ബെല്ലില്‍ നിന്നും സ്വസ്തിക ചിഹ്നം എടുത്തുമാറ്റി. ഷ്വറിന്‍ജെനിലെ ലൂഥറന്‍ ചര്‍ച്ച് ബെല്ലില്‍ നിന്നാണ് സ്വസ്തിക എടുത്തു മാറ്റിയത്. ചര്‍ച്ച് ബെല്ലിലെ സ്വസ്തികയുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. ബെല്ലില്‍ നിന്നും ചിഹ്നം മായ്ച്ച നിലയില്‍ കണ്ടെത്തിയതായി പാസ്റ്റര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബെല്ലില്‍ സ്വസ്തിക ചിഹ്നം ആലേഖനം ചെയ്തത് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെല്‍ ഉപയോഗിക്കുന്നത് കഴിഞ്ഞവര്‍ഷം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബെല്‍ ഉപയോഗിക്കാന്‍ ചര്‍ച്ച് ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.

RELATED STORIES

Share it
Top