നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടല്‍ പരിശോധന

മലപ്പുറം: മഹാരാജാസ് കോളജില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളെ അന്വേഷിച്ച് വാഴക്കാട് പോലിസ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലെത്തി. വാഴക്കാട് അഡീഷനല്‍ എസ്‌ഐ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്‌ക്കെത്തിയത്. രാവിലെ 11.30ന് എത്തിയ പോലിസ് സംഘം കാല്‍ മണിക്കൂറോളം അവിടെ ചെലവഴിച്ചു. നാസറുദ്ദീന്‍ എളമരം ഈ സമയം വീട്ടിലുണ്ടായിരുന്നു.  പ്രതികളാരെങ്കിലും വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടോ എന്നന്വേഷിക്കാനാണ് പോലിസ് സംഘമെത്തിയത്. എന്നാല്‍ പരിശോധന നടത്തിയ വിവരം സ്ഥിരീകരിക്കാന്‍ പോലിസ്  തയ്യാറായില്ല. പരിശോധനയില്‍ ഒന്നും  കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ അനാവശ്യ പരിശോധന നടത്തിയതിനെതിരേ സംസ്ഥാനത്തുടനീളം  ഇന്നലെ  പ്രതിഷേധപ്രകടനം നടന്നു.

RELATED STORIES

Share it
Top