നാസര്‍ മട്ടന്നൂരിനെ അനുസ്മരിച്ചു

മട്ടന്നൂര്‍: വാഹനാപകടത്തില്‍ മരിച്ച മാധ്യമം ലേഖകന്‍ നാസര്‍ മട്ടന്നൂരിനെ പ്രസ്‌ഫോറവും നാസര്‍ അനുസ്മരണവേദിയും അനുസ്മരിച്ചു. കൂടാളി പബ്ലിക് സര്‍വന്റ്‌സ് സൊസൈറ്റി ഹാളില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച പ്രാദേശിക ലേഖകനുള്ള നാസര്‍ സ്മാരക സംസ്ഥാനതല അവാര്‍ഡ് മാതൃഭൂമി തൃക്കരിപ്പൂര്‍ ലേഖകന്‍ രാഘവന്‍ മാണിയാട്ടിന് എംഎല്‍എ സമ്മാനിച്ചു.
നഗരസഭ ചെയര്‍മാന്‍ അനിതാ വേണു അധ്യക്ഷത വഹിച്ചു. കെയുഡബ്ല്യുജെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം കെ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വൈസ്‌ചെയര്‍മാന്‍ പി പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ്ബാബു, പി വി ധനലക്ഷ്മി, ഡോ. സുചിത്ര സുധീര്‍, എന്‍ വി ചന്ദ്രബാബു, വി ആര്‍ ഭാസ്‌കരന്‍, ഇ പി ഷംസുദ്ദീന്‍, സി വി ശശീന്ദ്രന്‍, കെ പി രമേശന്‍, അണിയേരി അച്യുതന്‍, എന്‍ സി സുമോദ്, പി വിജിത്ത്കുമാര്‍, സജീര്‍ കീച്ചേരി, എം കെ അബ്ദുറഹ്മാന്‍, എം സി കുഹമ്മദ്, മട്ടന്നൂര്‍ സുരേന്ദ്രന്‍, ലക്ഷ്മണന്‍ കുയിലൂര്‍, പി വിനോദ്കുമാര്‍, ജിജേഷ് ചാവശേരി, കെ വി മധു, രാഘവന്‍ മാണിയാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top