നാഷനല്‍ ഹെറാള്‍ഡ് കേസ്; സോണിയയും രാഹുലും ജാമ്യാപേക്ഷ നല്‍കും

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നാണ് നേരത്തെ നിലപാടെടുത്തെങ്കിലും പിന്നീട് ജാമ്യമെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് മണിയോടെ രാഹുല്‍ ഗാന്ധിയും സോണിയയും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഡല്‍ഹി പാട്യാല കോടതിയില്‍ ഹാജരാകും. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കേസ് നല്‍കിയത്.

RELATED STORIES

Share it
Top