നാഷനല്‍ ഹെറാള്‍ഡ് കേസ്‌സോണിയയുടെയും രാഹുലിന്റെയും ഹരജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടു തങ്ങള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്‌സന്‍ സോണിയാഗാന്ധിയും നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. 2011-12ല്‍ നികുതി റിട്ടേണ്‍ നല്‍കിയതിന്റെ രേഖകള്‍ പരിശോധിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ ഹരജി നല്‍കിയിരുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് നല്‍കിയ ഹരജിയും ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, എ കെ ചാവ്‌ല എന്നിവരുള്‍പ്പെട്ട ബെഞ്ച് തള്ളി. നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

RELATED STORIES

Share it
Top