നാഷനല്‍ ലെജിസ്ലേറ്റേഴ്‌സ് കോണ്‍ഫറന്‍സ്: നാളെ വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ആഗസ്ത് 6, 7 തിയ്യതികളില്‍ പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചു നടക്കുന്ന നാഷനല്‍ ലെജിസ്ലേറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രതിനിധികളാവുന്ന വിദ്യാര്‍ഥികളും അധ്യാപകരും ഗവേഷകരും മേല്‍വിലാസം, പ്രവൃത്തിമേഖല, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം നാളെ ഉച്ചയ്ക്ക് 12നു മുമ്പായി സശവെീൃൃമഷമ്മൃാമ@ിശ്യമാമമെയവമ.ിശര. ശി എന്ന മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായാണ് നാഷനല്‍ ലെജിസ്ലേറ്റേഴ്‌സ് കോണ്‍ഫറന്‍സ്. തിരഞ്ഞെടുക്കപ്പെടുന്നവരെ അറിയിക്കുന്നതും തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം നല്‍കുന്നതുമാണെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

RELATED STORIES

Share it
Top