നാവിക കാഡറ്റിന്റെ മരണം : രണ്ടുപേരെ ചോദ്യം ചെയ്തുപയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ ഓഫിസര്‍ ട്രെയിനി മലപ്പുറം തിരൂര്‍ സ്വദേശി സൂരജ് ഗൂഡപ്പയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പയ്യന്നൂര്‍ പോലിസ് ചോദ്യം ചെയ്തു. അക്കാദമിയിലെ ഓഫിസര്‍ ട്രെയിനികളായ വിശാല്‍ പാണ്ഡെ, പിയൂഷ് ചൗധരി എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവര്‍ക്കെതിരേ  ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി നേരത്തേ പോലിസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ 17ന് വൈകീട്ടാണ് സൂരജ് ഗൂഡപ്പ അക്കാദമിയുടെ ആര്യഭട്ട എന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നു താഴേക്ക് വീണത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്കാദമിയിലെ ചിലരുടെ പീഡനത്തെ തുടര്‍ന്ന് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയെന്നാണു കരുതുന്നത്. അക്കാദമിയിലെ ചില ഓഫിസര്‍മാരുടെ നിര്‍ദേശാനുസരണമാണ് പീഡനമെന്നും ആരോപണമുണ്ട്.

RELATED STORIES

Share it
Top