നാവിക് പരീക്ഷണ ബോട്ടുകള്‍ ഇന്ന് കടലിലേക്ക്

തിരുവവന്തപുരം: കടലില്‍ പോവുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കുന്നതിന് ബോട്ടുകളില്‍ ഘടിപ്പിക്കുന്ന നാവിക് സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് നടക്കും. രാവിലെ എട്ടിന് കൊല്ലം നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍നിന്ന് നാവിക് സംവിധാനം ഘടിപ്പിച്ച ബോട്ടുകള്‍ ഉള്‍ക്കടലിലേക്ക് പുറപ്പെടും. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഫഌഗ് ഓഫ് ചെയ്യും. വിഴിഞ്ഞത്തുനിന്നും കൊച്ചിയില്‍നിന്നും നാവിക് സംവിധാനമുള്ള ബോട്ടുകള്‍ കടലിലേക്ക് പരീക്ഷണ യാത്ര ആരംഭിക്കും. ഐഎസ്ആര്‍ഒയാണ് നാവിക് സംവിധാനം വികസിപ്പിച്ചത്. മല്‍സ്യസാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍, വിവിധ തരത്തിലുള്ള മല്‍സ്യങ്ങളുടെ ലഭ്യത, കാറ്റിന്റെ ഗതിവ്യാപനം, മഴ, ന്യൂനമര്‍ദ മേഖലകള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, കടല്‍ക്ഷോഭം എന്നിവ സംബന്ധിച്ച വിവരം നാവിക് സംവിധാനത്തിലൂടെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കും. ആദ്യഘട്ടത്തില്‍ 500 ബോട്ടുകളില്‍ നാവിക് സംവിധാനം ഘടിപ്പിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്ക് എത്രത്തോളം ഫലപ്രദമായി വിവരം ലഭിക്കുന്നുണ്ടെന്ന് പരീക്ഷണയാത്രയില്‍ പരിശോധിക്കും.

RELATED STORIES

Share it
Top