നാളോംവയലില്‍ ഓര്‍ഗാനിക്കല്‍ അഗ്രോപാര്‍ക്ക് സ്ഥാപിക്കുന്നു

വടകര: നാളോംവയല്‍ കേന്ദ്രമാക്കി ജൈവകൃഷി ശക്തിപ്പെടുത്തുന്നതിനായി മഹാത്മ ദേശസേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാളോംവയല്‍ ഓര്‍ഗാനിക് അഗ്രോപാര്‍ക്ക് സ്ഥാപിക്കുന്നു.
പഴങ്കാവ് കേന്ദ്രമാക്കി വടകര നഗരസഭ പ്രദേശത്തെയും, ചോറോട് പഞ്ചായത്തിലെയും  കൃഷിഭൂമിയുടമകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തില്‍ ദേശസേവാ ട്രസ്റ്റ് ചെയര്‍മാന്‍ ടി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. എന്‍കെ അജിത് കുമാര്‍, അഡ്വ.പി ദാമോദരന്‍, പി ജയചന്ദ്രന്‍, കെ പത്മാവതി, എന്‍ മുഹമ്മദ് ശരീഫ്, പ്രേംരാജ് ലജിന്‍ സംസാരിച്ചു. പ്രൊജക്ട് നടത്തിപ്പിനായുള്ള ഭാരവാഹികളായി അഡ്വ.പി രാമദാസന്‍(ചെയ), ഗീത സുരേന്ദ്രന്‍, എകെ അബൂബക്കര്‍, കെ രാജന്‍, കെകെ യുസഫ്, സികെ പ്രമോദ്(വൈസ്.ചെയ), സി കരുണന്‍(കണ്‍), പിഇ വിനീത്, ന്‍െകെ അജിത്കുമാര്‍, എംകെ രഞ്ജിത്ത്, പു സുരേന്ദ്രന്‍, സിഎച്ച് നിസാര്‍(കണ്‍വീനര്‍മാര്‍), വി രഘുനാഥന്‍(ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
ഒന്നാം ഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം നാളോംവയലിലെ പരമ്പരാഗത നെല്ലിനമായ മുണ്ടകന്‍ നെല്‍കൃഷി പത്ത് ഏക്കര്‍ സ്ഥലത്ത് വിത്തിറക്കുന്നതിനും യോഗം തീരുമാനിച്ചു.

RELATED STORIES

Share it
Top