നാളത്തെ ഹര്‍ത്താലിന് പിന്തുണ

കോഴിക്കോട്: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക, ശബരിമല സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുക, സ്ത്രീപ്രവേശനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ നടക്കുന്ന ഹര്‍ത്താലിന് വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണ. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയില്ലെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ അയ്യപ്പധര്‍മസേന സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍സേന ചെയര്‍മാന്‍ എ എം ഭക്തവല്‍സലന്‍, മാതൃശക്തി പ്രമുഖ് രാധാ വാസുദേവന്‍, സാധുജനപരിഷത്ത് പ്രസിഡന്റ് രാമദാസ് വേങ്ങേരി, തിയ്യ മഹാസഭ പ്രസിഡന്റ് മാമ്മിയില്‍ സുനില്‍കുമാര്‍, വിശ്വകര്‍മ ഐക്യവേദിയുടെ ഷാജി കൃഷ്ണ ആചാരി, ധീവര മഹാസഭയുടെ അരുണ്‍ദാസ് പങ്കെടുത്തു.

RELATED STORIES

Share it
Top