നാല് വൈദികര്‍ കോര്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക്‌

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ നാല് വൈദികര്‍ക്ക് പൗരോഹിത്യ ശുശ്രൂഷയുടെ അംഗീകാരമായി കോര്‍-എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി ആദരിക്കുന്നു. ഫാ. സഖറിയാ പനയ്ക്കാമറ്റം, ഫാ. മാത്യു തോമസ്, ഫാ. കെ എസ് ശാമുവേല്‍, ഫാ. തോമസ് തേക്കില്‍ എന്നീ വൈദികരാണ് കോര്‍-എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത്.
ഇന്നു രാവിലെ ബഥേല്‍ മാര്‍ ഗ്രിഗോറിയോസ് അരമനപ്പള്ളിയില്‍ വച്ച് ഭദ്രാസന മെത്രാപോലീത്താ തോമസ് മാര്‍ അത്തനാസിയോസ്, സഹായമെത്രാപോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ ചേര്‍ന്ന് കോ ര്‍-എപ്പിസ്‌കോപ്പാ സ്ഥാനാരോഹണ ശുശ്രൂഷ നടത്തും. ചെറിയ ദേശത്തിന്റെ അധികാരി എന്നതാണ് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനത്തിന്റെ അ ര്‍ഥം. മലങ്കര സഭ പിന്തുടരുന്ന പാശ്ചാത്യ സുറിയാനി സഭ വിജ്ഞാനീയത്തില്‍ ഒരു വിവാഹിത പട്ടക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണ് കോ ര്‍-എപ്പിസ്‌ക്കോപ്പാ.

RELATED STORIES

Share it
Top