നാല് മരണം, ബോംബേറ്, ബാലറ്റ് പെട്ടി കത്തിക്കല്‍; പശ്ചിമ ബംഗാളില്‍ അക്രമം തുടരുന്നു

കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംഘര്‍ഷഭരിതം. അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

എട്ട് ജില്ലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ബോംബേറുണ്ടായി. ചിലയിടങ്ങളില്‍ തങ്ങളെ ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന് വോട്ടര്‍മാര്‍ പരാതിപ്പെട്ടു. ദുര്‍ഗാപൂരില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബിര്‍പാരയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂര്‍ഷിദാബാദില്‍ അക്രമികള്‍ ബാലറ്റ് പേപ്പറുകള്‍ കുളത്തിലെറിഞ്ഞു.

അക്രമങ്ങളെ തുടര്‍ന്ന് മന്ദഗതിയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാവിലെ സൗത്ത് 24 പര്‍ഗനാസില്‍ അക്രമികള്‍ വീടിന് തീകൊളുത്തിയതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനും ഭാര്യയയും കൊല്ലപ്പെട്ടിരുന്നു.

നീണ്ട കോടതി നടപടികള്‍ക്കു ശേഷമാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ 34 ശതമാനം സീറ്റുകളില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പ് തന്നെ ത്രിണമൂല്‍ ജയിച്ചിരുന്നു.

[embed]https://twitter.com/ANI/status/995924154686750720[/embed]
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top