നാല് ദിവസം മുമ്പ് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍കാസര്‍കോട്: നാല് ദിവസം മുമ്പ് കാണാതായ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കുളിലെ പത്താംതരം വിദ്യാര്‍ത്ഥിയെ റെയില്‍വേ ട്രാക്കിലെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കാലില്‍ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറി(15)നെയാണ് ഇന്നലെ രാത്രി കളനാട്ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വേ ട്രാക്കിനരികിലെ ഓവ് ചാലില്‍ നാട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ നടക്കുന്ന യാത്രയയപ്പിനായി വസ്ത്രങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേ സമയം ജാസിറിന്റെ മരണത്തില്‍ ദുരുഹതയുള്ളതായി നാട്ടുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജാസിറിന്റെ സുഹൃത്തുക്കളെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാതാവ്, ഫരീദ, സഹോദരങ്ങള്‍: ഫിദ, ഫെമിന.

RELATED STORIES

Share it
Top