നാല് ടീമുകള്‍ക്ക് ഫിഫയുടെ പിഴ

മോസ്‌കോ: പ്രിയ ടീമുകളെ പിന്തുണയ്ക്കാനെത്തുന്ന കാണികള്‍ റഷ്യന്‍ ലോകകപ്പിലും തലവേദന സൃഷ്ടിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ എത്തിയപ്പോള്‍ ഫിഫ അച്ചടക്ക നടപടിയുടെ ഭാഗമായി നാല് രാജ്യങ്ങള്‍ക്കാണ് ഇതുവരെ പിഴയിട്ടത്.
അവസാനമായി ആരാധകര്‍ ഗാലറിയില്‍ പ്രകോപനപരമായ ബാനര്‍ ഉയര്‍ത്തിയതിന് റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് 10,000 സ്വിസ് ഫ്രാങ്കാണ് പിഴയിട്ടത്. റഷ്യ-ഉറുഗ്വായ് മല്‍സരത്തിലാണ് റഷ്യന്‍ ആരാധകര്‍ പ്രകോപനപരമായ ബാനര്‍ ഉയര്‍ത്തിയത്. ഈ മല്‍സരത്തില്‍ റഷ്യ മടക്കമില്ലാത്ത മൂന്നു ഗോളിനാണ് പരാജയപ്പെട്ടത്.
ആരാധകര്‍ പ്രകോപനപരമായ ബാനര്‍ ഉയര്‍ത്തിയതിന് സെര്‍ബിയക്ക് 15,000 പൗണ്ടും സ്വീഡനെതിരായ മല്‍സരത്തില്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് സാധനങ്ങള്‍ വലിച്ചെറിഞ്ഞതിന് മെക്‌സിക്കോയ്ക്ക് 11,500 പൗണ്ടും സ്‌പെയിനിനെതിരായ മല്‍സരത്തില്‍ പ്രശ്‌നമുണ്ടാക്കിയതിന് മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന് 50,000 പൗണ്ടും പിഴ ചുമത്താന്‍ ഫിഫ തീരുമാനിച്ചു.

RELATED STORIES

Share it
Top