നാല് എഫ്.എം റേഡിയോകള്‍ പ്രക്ഷേപണം തുടങ്ങി; ഇനി കേള്‍വിയുടെ മധുരംദോഹ: ഖത്തര്‍ ആസ്ഥാനമായി നാല് എഫ്.എം റേഡിയോകള്‍ സാംസ്‌കാരിക-കായിക മന്ത്രി ശൈഖ് സ്വലാഹ്  ബിന്‍ ഗാനിം അല്‍ അലി ഉദ്ഘാടനം ചെയ്തു. രണ്ട് മലയാളം, രണ്ട് ഹിന്ദി എഫ്.എം റേഡിയോകളാണിവ.  ഇതോടെ 98.6 എഫ്.എം, 91.7 എഫ്.എം, 106.3 എഫ്.എം, 89.6 എഫ്.എം എന്നിവ ഔദ്യോഗികമായി പ്രക്ഷേപണം തുടങ്ങി.
വൈവിധ്യമാര്‍ന്ന മലയാളം സംഗീത പരിപാടികളടക്കമുള്ളവ ഇനി 98.6 മലയാളം എഫ്.എം വഴിയും റേഡിയോ  സുനോ 91.7 വഴിയും മലയാളി പ്രവാസികളുടെ കാതുകളിലെത്തും.
ഹിന്ദി ഗാനങ്ങളടക്കമുള്ളവയിലൂടെ ഒലിവ് എഫ്.എം 106.3 ജിയോ ബിന്ദാസും എന്‍.ഇ 89.6 എഫ്.എം ഖത്തര്‍  കി ദഡ്കനും മനം കവരും. ദോഹ ആസ്ഥാനമാക്കി ഖത്തറില്‍ നിന്നും പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള പ്രഥമ എഫ്.എം സ്‌റ്റേഷനുകളാണ് ഈ നാല് റേഡിയോ ചാനലുകള്‍. മറ്റു ജി.സി.സി  രാജ്യങ്ങളില്‍ നിന്നുള്ള റേഡിയോ എഫ്.എം ചാനലുകളായിരുന്നു വാര്‍ത്തകള്‍ക്കും സംഗീതപരിപാടികള്‍ക്കും  മറ്റു ടോക് ഷോകള്‍ക്കുമായി ഇതുവരെ ഖത്തറിലെ പ്രവാസികളുടെ ഏക ആശ്രയം. പ്രവാസികള്‍ക്കിടയില്‍  ഏറെ പ്രചാരമുള്ള മാധ്യമമാണ് റേഡിയോ. ഉദ്ഘാടന ചടങ്ങില്‍ റേഡിയോ ലൈസന്‍സ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ശൈഖ നജ്‌ല ആല്‍ഥാനി, ഇന്ത്യന്‍  അംബാസഡര്‍ പി. കുമരന്‍, റേഡിയോ ഉടമകളെ പ്രതിനിധീകരിച്ച് ഇബ്രാഹിം സുലൈത്തി, പുതിയ  റേഡിയോസ്‌റ്റേഷനുകളെ പ്രതിനിധീകരിച്ച് 98.6 മലയാളം എഫ്.എം വൈസ് ചെയര്‍മാന്‍ കെ.സി.അബ്ദുല്‍  ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top