നാല്‍ക്കാലികളുടെ വിഹാരകേന്ദ്രമായി പൊന്നാനി വില്ലേജ് ഓഫിസ് കോംപൗണ്ട്‌

പൊന്നാനി: നാല്‍കാലികളുടെ വിഹാര കേന്ദ്രമായി പൊന്നാനി വില്ലേജ് ഓഫിസ് കോംപൗണ്ട്. ഓഫിസിന് ഗേറ്റില്ലാത്തതാണു നാല്‍കാലികളുടെ വിളയാട്ടത്തിനിടയാക്കുന്നത്. പൊന്നാനി നഗരത്തിലെ ആയിരങ്ങള്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫിസാണ് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ചുറ്റുമതില്‍ കൊണ്ടും, പ്രവേശന കവാടമില്ലാത്തതിനാലും തോന്നിയതുപോലെ കിടക്കുന്നത്. എട്ടു വര്‍ഷം മുമ്പ് ചുറ്റുമതിലിന്റെ നിര്‍മ്മാണമേറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയാണ് വില്ലേജ് ഓഫിസ് കോംപൗണ്ടിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥക്ക് കാരണമായതെന്നാണ് പരാതി.
നേരത്തെ വില്ലേജ് ഓഫിസിനോട് ചേര്‍ന്നുള്ള പിന്‍ഭാഗത്തെ ചുറ്റുമതില്‍ പൊളിച്ച് ഇതു വഴിയായിരുന്നു താലൂക്ക് ഓഫിസിലേക്ക് വാഹനങ്ങള്‍ കടന്ന് പോയിരുന്നത്. പിന്നീട് ഈ വഴി അടച്ചുവെങ്കിലും, കോണ്‍ട്രാക്റ്റുകാരന്‍ ഗേറ്റ് സ്ഥാപിക്കാത്തതിനാല്‍ വില്ലേജ് ഓഫിസ് യാതൊരു സുരക്ഷയുമില്ലാത്ത സ്ഥിതിയിലായി. ഏത് സമയത്തും, നാല്‍കാലികള്‍ കോംപൗണ്ടില്‍ മേയുന്ന കാഴ്ചയാണ്.
ഇപ്പോള്‍ ചുറ്റുമതിലും ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. ചുറ്റുമതിലിന്റെ പുനര്‍നിര്‍മ്മാണം നടന്നാല്‍ മാത്രമെ ഓഫിസ് കോമ്പൗണ്ടിലെ മറ്റു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുകയുള്ളൂ.
RELATED STORIES

Share it
Top