നാലു സ്‌കൂളുകളുടെ വികസനം:9.5 കോടി അനുവദിച്ചതായി അനില്‍ അക്കര എംഎല്‍എ

വടക്കാഞ്ചേരി: വടക്കാഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വടക്കാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂള്‍, അടാട്ട് എ ല്‍.പി. സ്‌കൂള്‍, മുണ്ടൂര്‍ പഴമുക്ക് എല്‍.പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസത്തിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതോടൊപ്പം ആവശ്യമായിട്ടുള്ള പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനും 9.5 കോടി രൂപ അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
ഇതില്‍ വടക്കാഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിന് 5 കോടി രൂപയും വടക്കാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളിന് 3 കോടി രൂപയും അടാട്ട് എല്‍.പി. സ്‌കൂളിന് 1 കോടി രൂപയും സര്‍ക്കാര്‍ ബഡ്ജറ്റ് വിഹിതമായും  കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്തതയിലുള്ള പഴമുക്ക് എല്‍.പി സ്‌കൂളിന്  ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
വടക്കാഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സര്‍ക്കാര്‍ അനുവദിച്ച 5 കോടി രൂപയ്ക്ക് പുറമേ ബാക്കി ആവശ്യമായ തുക വിദ്യാലയ വികസന സമിതിയും നഗരസഭയും ചേര്‍ന്നാണ് കണ്ടെത്തുന്നത്.
ഇതോടൊപ്പം മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 50 ശതമാനം സംഖ്യ കണ്ടെത്തുന്ന ഏയ്ഡഡ് സ്‌കൂളുകള്‍ക്ക് അത്ര തന്നെ തുക സര്‍ക്കാര്‍ ചലഞ്ച് ഫണ്ടായും അനുവദിക്കുമെന്നും അനില്‍ അക്കര എം. എല്‍.എ അറിയിച്ചു.

RELATED STORIES

Share it
Top