നാലു വയസ്സുകാരിയുടെ കൈയില്‍ ഇഡ്ഡലിത്തട്ട് കുരുങ്ങി: ഫയര്‍ഫോഴ്‌സ്് രക്ഷയ്‌ക്കെത്തി

കൊയിലാണ്ടി: പിഞ്ചു ബാലികയുടെ കൈയില്‍ കുടുങ്ങിയ ഇഡ്ഡലി തട്ട് ഫയര്‍ഫോയ്‌സ് പൊട്ടിച്ചെടുത്തു. അത്തോളി വേളൂര്‍ മേക്കോത്ത് കുന്നുമ്മല്‍ സുനേന വീട്ടില്‍ സാദിഖ് ബിന്‍സി ദമ്പതികളുടെ മകള്‍ അസ്മിയ (4) യുടെ കെവിരലാണ് ഇഡ്ഡലി തട്ടില്‍ കുടുങ്ങിയത്. എടുക്കാന്‍ കഴിയാതെ കുഴഞ്ഞ വീട്ടുകാര്‍ ആദ്യം അത്തോളിയിലെആശുപത്രിയിലും.
പിന്നീട് തിരുവങ്ങൂര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും, കട്ടിയുള്ള സ്റ്റീലിന്റെ തട്ട് ആയതിനാല്‍ അറുത്ത് മാറ്റാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനില്‍ എത്തുകയായിരുന്നു. അസി. ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ സി പി ആനന്ദിന്റെ നേതൃത്വത്തിലുള്ള ഫയര്‍ യൂനിറ്റ് ഒന്നര മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തെ തുടര്‍ന്ന് ഇഡ്ഡലി തട്ട് മുറിച്ചെടുത്ത് കുഞ്ഞിനെ സ്വതന്ത്രയാക്കി. കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ കെ ടി രാജിവന്‍ ഫയര്‍മാന്‍മാരായ പി കെ ബിജു, എ ഷിജിത്ത്, കെ ബിനീഷ്, മുഹമ്മദ് ഗുല്‍സാര്‍, ടി കെ ബാലന്‍, കെ പി ഹരിദാസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.

RELATED STORIES

Share it
Top