നാലു ലക്ഷത്തില്‍പരം വീടുകളില്‍ വിഎച്ച്എസ്ഇ വിദ്യാര്‍ഥികള്‍ ഓഡിറ്റിങ് നടത്തും

തിരുവനന്തപുരം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 312 വിഎച്ച്എസ്ഇ സ്‌കൂള്‍ യൂനിറ്റുകളിലെ 30,000 നാഷനല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥി വോളന്റിയര്‍മാര്‍ 300 പഞ്ചായത്തുകളിലെ നാലു ലക്ഷത്തില്‍പരം വീടുകളില്‍ ഹരിത ഓഡിറ്റിങ് നടത്തും. ഇന്നും നാളെയും സംസ്ഥാനത്തെ വിഎച്ച്എസ്ഇ, എന്‍എസ്എസ് യൂനിറ്റുകളില്‍ നടക്കുന്ന ദ്വിദിന റസിഡന്‍ഷ്യ ല്‍ സഹവാസ ക്യാംപിന്റെ ഭാഗമായാണ് ഹരിത ഓഡിറ്റ് സംഘടിപ്പിക്കുന്നത്.
പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ ഗാര്‍ഹിക ഉറവിട മാലിന്യ സംസ്‌കരണം, വീടുകളിലെ പ്ലാസ്റ്റിക് ഉപയോഗം, പഞ്ചായത്തിലെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം എന്നീ വിഷയങ്ങളെ ആധാരമാക്കി ഭവന സന്ദര്‍ശനം നടത്തി വീട്ടമ്മമാരെ ബോധവല്‍ക്കരിക്കും. തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തക ര്‍, ആരോഗ്യക്ഷേമ പ്രവര്‍ത്തക ര്‍, തദ്ദേശീയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഉദ്യമത്തില്‍ വിദ്യാര്‍ഥികളോടൊപ്പം ചേരും. ശുചിത്വ മിഷന്റെ ക്ലീന്‍ കാംപസ് പദ്ധതിയുടെ ഭാഗമായി നിര്‍ദേശിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ സ്വന്തം സ്‌കൂ ള്‍ കാംപസിലെ ഹരിത ചട്ട പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ ദ്വിദിന ക്യാംപില്‍ സമയം കണ്ടെത്തും.
നാളെ അവസാനിക്കുന്ന ക്യാംപിന്റെ സമാപന സമ്മേളനത്തില്‍ 300 പഞ്ചായത്ത് അധികാരികള്‍ക്ക് ഓരോ പഞ്ചായത്തിലെയും ശരാശരി 1500 വീടുകളില്‍ നിര്‍വഹിക്കപ്പെട്ട ഹരിത ഓഡിറ്റിന്റെ റിപോര്‍ട്ടുകള്‍ വിദ്യാര്‍ഥികള്‍ കൈമാറും.

RELATED STORIES

Share it
Top