നാലു ലക്ഷത്തിന്റെ പുകയില ഉല്‍പന്നങ്ങളും പ്ലാസ്റ്റിക്കും പിടികൂടി

വെള്ളറട: പനച്ചമൂട്ടില്‍ നടത്തിയ പോലിസ് റെയ്ഡില്‍ നാലു ലക്ഷം രൂപയിലധികം വിലപിടിപ്പുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. വെള്ളറട പഞ്ചായത്തിന് സമീപം വന്‍തോതില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും വില്‍പന നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. മൂന്നു ലക്ഷം രൂപയിലധികം വിലമതിക്കുന്ന പുകയില ഉല്‍പന്നങ്ങളും ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഒരു ടിപ്പര്‍ ലോറി നിറയെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുത്തു.  കടകള്‍ക്ക് പിഴ ചുമത്തി. പഞ്ചായത്ത് സെക്രട്ടറി പെരുമാള്‍ പിള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ക്യൂബര്‍ട്ട്, ഷാജി, പ്രമോദ്, സിവില്‍ പോലിസ് ഓഫിസര്‍ അനീഷ് റെയ്ഡിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top